Jun 20, 2025
വിശുദ്ധിയുടെ ദിവ്യാനുഭൂതി നിറഞ്ഞു നിന്ന സായന്തനത്തിൽ
ദീപാലങ്കാരം നിറഞ്ഞ പച്ച മരത്തണലിൽ വിശുദ്ധ നോമ്പിൽ ഒത്തു കൂടി.
വാദിഹുദ ഒരുക്കിയ സമൂഹ നോമ്പുതുറ പുത്തൻ അനുഭവമായി.
ഫാറൂഖ് ഉസ്മാന്റെ
ആമുഖഭാഷണം വാദി ഹുദയുടെ പോയ കാലം അനാവരണം ചെയ്തു. വാദിഹുദ വൈസ് ചെയർമാൻ എസ് ഏ പി അബ്ദുൽസലാം ചടങ് നിയന്ത്രിച്ചു.
മുഹമ്മദ് സാജിദ് നദ്വി റംസാൻ സന്ദേശം നൽകി.
മാടായി പള്ളി ഖത്തീബ് ഹുദവി, അഹ്മദ് പരിയാരം,
എസ് വി അബ്ദുള്ള, പിവി അബ്ദുള്ള, ചന്ദ്രൻ മാസ്റ്റർ, റഫീഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.
മഗ്രിബ് നമസ്കാരത്തിന് ശേഷം വൈവിദ്ധ്യം നിറഞ്ഞ നോമ്പ് തുറ വിഭവങ്ങൾ കൊണ്ട് അതിഥികളെ വിരുന്നൂട്ടി.
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, മഹല്ല് ഭാരവാഹികൾ, ജന പ്രതിനിധികൾ, പത്ര പ്രതിനിധികൾ ഉദ്യോഗസ്ഥന്മാർ അടങ്ങിയ ക്ഷണിക്കപ്പെട്ട ഒരു സദസ്സ്.
കേരളീയ യുവത്വം അഭിമുഖികരിക്കുന്ന രാസ ലഹരി യുടെ കടന്നു കയറ്റം സദസ്സ് ചർച്ച ചെയ്യപ്പെട്ടു.
രാജ്യം അഭിമുഖികരിക്കുന്ന ഫാസിസ്റ്റ് ഭീഷണിയും
വെറുപ്പിന്റെ രാഷ്ട്രീയവും ചർച്ചക്ക് വിധേയമായി. ഗസ്സയിൽ തുടരുന്ന കുരുതിയും ലോകത്തിന്റെ മൗനവും ചർച്ച ചെയ്യപ്പെട്ടു.
ദൈവത്തിന്റെ സൃഷ്ടികളായ മനുഷ്യർ നന്മക്കായി ഒന്നിച്ചു നിൽക്കണമെന്ന സന്ദേശം സദസ്സ് പകർന്നു നൽകി. വിശ്വാസിക്ക് മഴപോലെ ആശ്വാസമാണ് റമദാൻ.
ദൈവത്തിന്റെ സാമിപ്യം നേടാനുള്ള വഴികളിലൊന്നുമാണ്.
ധർമമ ചിന്തകൾക്ക് പ്രാധാന്യം നൽകി
നാലര പതിറ്റാണ്ട് മാടായിയുടെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാദി ഹുദയെ അടുത്തറിയാൻ ഇഫ്താർ വേദിയായി.
സർവ്വ മംഗളവും ആശംസിക്കുന്നു.
ശാന്തവും ഹരിതാഭവുമായ ക്യാമ്പസ് നല്ലോരു അനുഭവമായി.
വിപി അലി മാഷ്