Nov 09, 2026
സ്പെഷൽ സ്കൂൾ കലോൽസവത്തിൽ മികച്ച നേട്ടം കൈവരിച്ച് കാരുണ്യ നികേതൻ
കണ്ണൂർ : നവംബർ5, 6, 7 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന 27ാ മത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും പ്രതിഭകളെ സമ്മാനിച്ച് കാര്യണ്യ നികേതൻ ബധിര വിദ്യാലയം കണ്ണൂരിന് അഭിമാനമായി .
ഒപ്പന , മൈം , നാടോടി നൃത്തം , ആൺകുട്ടികളുടേയും പെൺ കുട്ടികളുടേയും മോണോആക്ട്, , പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡും ദേശീയ ഗാനത്തിൽ ബി ഗ്രേഡും കരസ്ഥമാക്കി
















